ന്യൂഡല്‍ഹി: പ്രതിഫലം കൊടുക്കാത്തതിന്‍റെ പേരില്‍ ലൈംഗിക തൊഴിലാളിക്ക് ബലാത്സംഗ കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. പിനാകി ചന്ദ്ര ഘോസ്, അമിതാവാ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ യുവതി വിചാരണ കോടതിയില്‍ നല്‍കിയ തെളിവുകള്‍ പ്രധാനമാണെങ്കിലും അതിനെ സത്യമായി കണക്കിലെടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ബംഗലുരുവില്‍ വീട്ടുവേല ചെയ്യുന്ന 20 കാരി നല്‍കിയ പരാതിയിലായിരുന്നു വിധി. തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ഒരു ഗാരേജില്‍ വെച്ച് ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയാണ് പരിഗണിച്ചത്.എന്നാല്‍ കേസിലെ ദൃക്സാക്ഷിയും ഇരയുടെ റൂംമേറ്റുമായിരുന്ന പെണ്‍കുട്ടിയുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. കുറ്റവാളികളില്‍ നിന്നും ഇര നിരന്തരം സാന്പത്തിക സഹായം വാങ്ങിയിരുന്നു. ജോലിക്ക് ശേഷം രാത്രിയില്‍ ഇവരുമായി പതിവായി വേശ്യാവൃത്തിക്ക് പോയിരുന്നതായും മൊഴി നല്‍കി. യുവതി കുറ്റവാളിയായി ആരോപിക്കപ്പെട്ട യുവാവിനോട് 1000 രൂപ ചോദിച്ചെങ്കിലും അയാള്‍ അത് നല്‍കാതെ ഒഴിഞ്ഞു മാറിയതാണ് പരാതിക്കാധാരമായതെന്നും ഇവര്‍ മൊഴി നല്‍കി.
ആരോപിതര്‍ക്കെതിരേ യുവതി പരാതി നല്‍കിയത് പണം നല്‍കാന്‍ ഇര യുവാക്കളെ നിര്‍ബ്ബന്ധിച്ചിരുന്നെന്നായിരുന്നു മറുപടി. പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയോട് സാഹചര്യപ്രകാരം സാക്ഷിമൊഴി വിശ്വസനീയമായി എടുക്കാമെന്ന് കോടതി വിലയിരുത്തുകയായിരുന്നു. തെളിവുകളും സാഹചര്യങ്ങളും ഇരയുടെ പ്രതികാരബുദ്ധിയാണ് സൂചിപ്പിക്കുന്നതെന്നും പ്രതീക്ഷിച്ച കാര്യം കിട്ടാത്തതിലുള്ള നിരാശയില്‍ നിന്നും ഉടലെടുത്ത അസ്വസ്ഥതയാണ് പരാതിക്ക് ആധാരമായതെന്നും വിലയിരുത്തുന്നതായി കോടതി വ്യക്തമാക്കി. തുടര്‍ന്ന് വാദി ഭാഗത്തിന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി.