ന്യൂഡല്‍ഹി : കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കാന്‍ ആവില്ലെന്നും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്‍റെ വിഷയം തികച്ചും നയപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും രാജ്യത്തോട് വാങ്ങണമെന്നോ വാങ്ങേണ്ട എന്നോ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച കോടതി, ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കി.