സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു

173

ന്യൂഡല്‍ഹി • സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ഊര്‍ജിത ശ്രമം നടക്കുകയാണ്. തിങ്കളാഴ്ച മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ വരുന്നുണ്ട്. എന്നാല്‍, മീഡിയാ റൂം തുറക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നും ഹൈക്കോടതിക്കു വേണ്ടി ഹാജരായ അഡ്വ. ഗിരി സുപ്രീംകോടതിയെ അറിയിച്ചു.
കോടതികളിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. കേസില്‍ നാലാഴ്ചത്തെ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും കേസ് നവംബര്‍ ഏഴിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY