പുരുഷന്‍മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

132

ന്യൂഡല്‍ഹി : പുരുഷന്‍മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 18 വയസുള്ള ആരെങ്കിലും ഹര്‍ജിയുമായി വന്നാല്‍ മാത്രമേ ഇത് പരിഗണിക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്ക് 25,000 രൂപ കോടതി ചിലവിനത്തില്‍ പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്.

NO COMMENTS