കൊച്ചി : കെ എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്റ്റേ നാളെ അവസാനിക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹര്ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്റ്റേ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു.