വധശിക്ഷക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി

194

ന്യൂഡല്‍ഹി : വധശിക്ഷക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി. പരമാവധി ശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗ ബഞ്ചിലെ രണ്ടു ജഡ്ജിമാര്‍ അനുകൂലിച്ചതോടെയാണ് കോടതി വിധി. വിഷയം പരിശോധിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരുടെ ബഞ്ചില്‍ കുര്യന്‍ ജോസഫ് ഒഴികെയുള്ളവരാണ് അനുകൂലാഭിപ്രായം രേഖപ്പെടുത്തിയത്. വധശിക്ഷ കൊണ്ട് സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ലെന്ന് സൂചിപ്പിച്ചാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇതിനെതിരെ നിലപാടെടുത്തത്.

NO COMMENTS