നോട്ട് റദ്ദാക്കല്‍ : ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിക്കും

179

ന്യൂഡല്‍ഹി • അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട നാലു പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ഉള്‍പ്പെട്ട ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. തീരുമാനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നതാണു ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ കേവിയറ്റ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY