പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരണം : സുപ്രീംകോടതി

174

ന്യൂഡല്‍ഹി • പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമന്ന് സുപ്രീംകോടതി. ഇതിനായി നിയമഭേദഗതി കൊണ്ടുവരണം. വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പ്രവാസികള്‍ക്കു വിദേശത്തു നിന്ന് തന്നെ സ്വന്തം മണ്ഡലത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. പ്രവാസികളെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ 60 (സി) വകുപ്പില്‍ പറയുന്ന സ്പെഷ്യല്‍ വോട്ടര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കണമെന്ന ഹര്‍ജിക്കാരന്‍റെ അപേക്ഷ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി പറയണമെന്നും കോടതി നിര്‍ദേശിച്ചു. ഇ- തപാല്‍ വോട്ട് പ്രവാസികള്‍ക്ക് അനുവദിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് നിലപാടില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ- തപാല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY