ഹൈക്കോടതികളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതിയുടെ ശുപാര്‍ശ

154

ന്യൂഡല്‍ഹി: നാല് ഹൈക്കോടതികളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശുപാര്‍ശ. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നാല് ഹൈക്കോടതികളിലുമായി വിരമിച്ച 18 ജഡ്ജിമാരെ നിയമിക്കാനാണ് ശുപാര്‍ശ. ആന്ധ്രാ പ്രദേശ്/തെലങ്കാന, മധ്യപ്രദേശ്, അലഹബാദ്, കല്‍ക്കട്ട ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കാനാണ് ശുപാര്‍ശ. കോടതികളില്‍ ജഡ്ജിമാര്‍ ഇല്ലാത്തതുമൂലമുള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കം. നേരത്തേ ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂറും കൊമ്ബുകോര്‍ത്തിരുന്നു. ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂറിന്റെ വിമര്‍ശം. ഇതിനെതിരെ കേന്ദ്രവും രംഗത്തെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY