ക്വാറി ലൈസന്‍സ് പുതുക്കുന്നതിനും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നു സുപ്രീം കോടതി

185

ന്യൂഡല്‍ഹി• ക്വാറി ലൈസന്‍സ് പുതുക്കുന്നതിനും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്നു സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരളാ ഹൈക്കോടതി വിധിക്കെതിരെ കേരളത്തിലെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഈ വിഷയത്തില്‍ ക്വാറി ഉടമകളെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളിയിരുന്നു. നാടുനീളെ ക്വാറികള്‍ വരുന്നതിന്റെ ആഘാതം വലുതാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പരിസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതികള്‍ക്കുണ്ടെന്നും ഓര്‍മിപ്പിച്ചു. അഞ്ചു ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ള ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന കേരള ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിച്ചത്.

NO COMMENTS

LEAVE A REPLY