കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയില്‍; കേന്ദ്രത്തിന്‍റെ നടപടി നിക്ഷേപകരെ ദ്രോഹിക്കാന്‍

199

ന്യൂഡല്‍ഹി • പണമിടപാടുകള്‍ നിയന്ത്രിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയില്‍. കേന്ദ്രത്തിന്റെ നടപടി തെറ്റെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ബാങ്കുകള്‍ വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ ബെഞ്ചിലാണ് സഹകരണ ബാങ്കുകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് പിന്തുണ; സുപ്രീം കോടതിയിലെ കേസില്‍ ആയുധമാകും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റും സത്യവിരുദ്ധവുമാണ്. ഇതു തള്ളിക്കളയണം. കേന്ദ്രത്തിന്റെ നടപടി 57 ലക്ഷം നിക്ഷേപകര്‍ക്ക് ദ്രോഹകരമാണ്. ജില്ലാ ബാങ്കുകള്‍ക്ക് പ്രഫഷണലിസമില്ല, സാങ്കേതിക സൗകര്യങ്ങള്‍ ഇല്ല, കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രം, സുപ്രീംകോടതിയില്‍ പറ‍ഞ്ഞിരുന്നത്. എന്നാല്‍, ഇത്തരം സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളില്‍ ഉണ്ട്.
കള്ളനോട്ട് കണ്ടുപിടിക്കാനുള്ള സംവിധാനം സഹകരണ ബാങ്കുകളിലുണ്ട്. ഇത്തരം നോട്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എടിഎം കോര്‍ ബാങ്കിങ് അടക്കം മറ്റു പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും സഹകരണ ബാങ്കുകളും നല്‍കുന്നുണ്ട്. ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ അല്ല എന്ന ആരോപണവും സഹകരണ ബാങ്കുകള്‍ നിഷേധിച്ചു.

NO COMMENTS

LEAVE A REPLY