കേന്ദ്രസര്‍ക്കാരിനോടു നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഒമ്പത് ചോദ്യങ്ങളുമായി സുപ്രീംകോടതി

139

ന്യൂഡല്‍ഹി• കേന്ദ്രസര്‍ക്കാരിനോടു നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഒമ്പത് ചോദ്യങ്ങളുമായി സുപ്രീംകോടതി. നോട്ട് അസാധുവാക്കല്‍ ഭരണഘടനാ വിരുദ്ധമാണോ എന്നു തീരുമാനിക്കുന്നതിനായി ഒന്‍പതു ചോദ്യങ്ങള്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അക്കമിട്ട് ചോദിക്കുകയായിരുന്നു. നോട്ട് അസാധുവാക്കലിനെതിരെ നല്‍കിയ ഹര്‍ജിയും സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയും ഒരുമിച്ചു പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോയെന്നും കോടതി ചോദിച്ചു. നോട്ട് നിയന്ത്രണത്തിനു പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്‍റെ കൈവശം ആവശ്യത്തിനു പണമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചു. 24,000 രൂപാ പരിധി നിശ്ചയിച്ചിട്ട് എന്തുകൊണ്ട് ജനങ്ങള്‍ക്ക് അതു കൊടുക്കാനാകുന്നില്ലെന്നും കോടതി ചോദിച്ചു. ഈ ചോദ്യങ്ങളുടെ ഉത്തരം വരുന്ന ബുധനാഴ്ച റിപ്പോര്‍ട്ട് ആയി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം തെറ്റെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു വേണ്ടത്. വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കാനാകില്ലേയെന്നും കോടതി ചോദിച്ചു.

NO COMMENTS

LEAVE A REPLY