ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ക്ക് ഇപ്പോള്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ഇപ്പോള്‍ ഇളവ് നല്‍കിയാല്‍ അത് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കുമെന്നും 100 കോടി വരെ ആസ്തിയുള്ള ബാങ്കുകള്‍ക്ക് രണ്ടാഴ്ച കൂടി കാത്തിരുന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നോട്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിക്ഷേപിക്കാം.