രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതിന്‍റെ ഇളവ് സുപ്രീം കോടതി ശരിവച്ചു

248

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതിന്‍റെ ഇളവ് സുപ്രീം കോടതി ശരിവച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതിയിളവ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ആദായനികുതി വകുപ്പിലെ 13 (a) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മനോഹര്‍ലാല്‍ ശര്‍മ കോടതിയെ സമീപിച്ചത്. പഴയ 500 , 1000 നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ടീയ പാര്‍ട്ടികളുടെ വരുമാനം നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൊണ്ടുകളാണ് ഇത് ബാധകം. നികുതിയിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നേടി തഴച്ചുവളരുകയാണ് ഇത്തരം പാര്‍ട്ടികളെന്നും കമ്മീഷന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY