ന്യൂഡല്‍ഹി • ജെല്ലിക്കട്ടുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ തമിഴ്നാടിനോട് സുപ്രീംകോടതി വിശദീകരണംതേടി. ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം ആറാഴ്ചയ്ക്കകം അറിയിക്കണം. നിലവിലെ ഹര്‍ജി ജെല്ലിക്കട്ടിനെതിരായ ഹര്‍ജിയായി ഭേദഗതിചെയ്യാനും കോടിത അനുമതി നല്‍കി. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ജെല്ലിക്കെട്ട് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. 2016 ല്‍ ജെല്ലിക്കട്ട് അനുവദിച്ച കേന്ദ്രനടപടിക്ക് എതിരായിരുന്നു ഹര്‍ജി. 2016 ലെ വിജ‍്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനും അനുമതി നല്‍കി. ജെല്ലിക്കട്ട് പ്രക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികച്ചും പരാജയമായെന്നും വിമര്‍ശനം. എന്നാല്‍, ജെല്ലിക്കട്ട് മരണങ്ങളില്‍ തമിഴ്നാടിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര് രംഗത്തെത്തി. എല്ലാ കായിക വിനോദങ്ങളിലും മരണം ഉണ്ടാകാറുണ്ടെന്ന് എജി നിലപാടെടുത്തു.