നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളുടെ അപ്പീലില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും

163

നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളുടെ അപ്പീലില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. അഭിഭാഷകര്‍ക്ക് പ്രതികളുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന് തീഹാര്‍ ജയില്‍ സുപ്പറിന്റന്റിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. നടപടി ക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായെന്ന അമിക്കസ് ക്യൂറിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇതിനെത്തുടര്‍ന്നാണ് പ്രതികളായ അക്ഷയ്​, വിനയ്​ ശര്‍മ, പവന്‍, മുകേഷ്​ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തയ്യാറായത്.

NO COMMENTS

LEAVE A REPLY