എല്ലാ മൊബൈല്‍ ഉപഭോക്താക്കളുടെയും തിരിച്ചറിയല്‍ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി

186

ദില്ലി: എല്ലാ മൊബൈല്‍ ഉപഭോക്താക്കളുടെയും തിരിച്ചറിയല്‍ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രീ-പെയ്ഡ് കാര്‍ഡ് ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. 100ല്‍ അധികം മൊബൈല്‍ ഉപഭോക്താക്കളാണ് ഉള്ളതെന്ന് കോടതി പറയുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും കോടതി വ്യക്തമാക്കി. ഫോണ്‍ റീചാര്‍ജ് ചെയ്യുന്ന സമയത്ത് ഒരു ഫോം പൂരിപ്പിച്ച്‌ നല്‍കുന്നതിനുള്ള സംവിധാനം കൊണ്ടു വരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടു വരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിങ് നടപടികള്‍ക്കായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് പരിശോധനകള്‍ അത്യാവശ്യമാണെന്നും കോടതി. ഇതിന്റെ ഭാഗമായിട്ടാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY