ന്യൂഡല്‍ഹി : മാര്‍ച്ച് 31നകം രാജ്യത്തെ ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി. വേമ്ബനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയടക്കം എട്ടിടങ്ങളിലെ ചതുപ്പുകളുടെ വിജ്ഞാപനമാണ് വിധിയനുസരിച്ച് കേരളത്തിന്‍റെ പരിധിയില്‍ വരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്നുകരുതി വിജ്ഞാപനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മടിക്കുകയാണെന്നും സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചു.