ന്യുഡല്‍ഹി: മുസ്ലീം സമുദായത്തിലെ മുത്തലാഖിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ എതിര്‍പ്പ് രേഖപ്പെടുത്തുക. കേസില്‍, ഈ മാസം അവസാനത്തോടെ നിയമമന്ത്രാലയം വിശദമായ മറുപടി നല്‍കും.മുത്തലാഖിന്‍റെ വിഷയം ഏകീകൃത സിവില്‍ കോഡിന്‍റെ പരിധിയില്‍ കാണരുതെന്ന് നിയമമന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാനാകില്ല. പുരുഷന് തുല്യമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു.പാകിസ്താനിലോ ബംാദേശിലോ പോലും മുത്തലാഖ് നിലവിലില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ കുട്ടിച്ചേര്‍ത്തു.മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, മനോഹര്‍ പരീഖര്‍, മനേക ഗാന്ധി എന്നിവര്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.