ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യത്തിന് അറസ്റ്റ് വാറന്റ് നേരിടുന്ന കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ ഹാജരായി. സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതാണ് കേസ്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരിട്ട് ഹാജരാകാനുള്ള ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ നേരത്തെ കര്‍ണനെതിരെ സുപ്രിം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഇന്നും ഹാജരായില്ലെങ്കില്‍ ജസ്റ്റിസ് കര്‍ണനെതിരെ കൂടുതല്‍ നടപടികളിലേക്ക് കോടതി കടന്നേക്കും. അറസ്റ്റ് വാറണ്ട് കൈമാറാനെത്തിയ കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥരെ കര്‍ണന്‍ നേരത്തെ തിരിച്ചയച്ചിരുന്നു.
വാറണ്ട് പുറപ്പെടുവിച്ച ഉദ്യോസ്ഥര്‍ ദളിത് വിരുദ്ധരാണെന്നും ആരോപിച്ചിരുന്നു.