ജിഷ്ണു പ്രണോയിയുടെ കേസില്‍ ഡിജിപിയെ മാറ്റിയോ; സര്‍ക്കാരിനെ പരിസഹിച്ച് സുപ്രീം കോടതി

161

ദില്ലി: ഡിജിപി സ്ഥാനത്ത് നിന്നും ടി.പി സെന്‍കുമാറിനെ മാറ്റിയ കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്ത തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. സെന്‍കുമാര്‍ കേസ് പരിഗണിക്കുമ്പോാഴാണ് പരാമര്‍ശം. മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞു. മകന് നീതി കിട്ടാനായി മഹിജ അഞ്ചു ദിവസം നിരാഹാരം നടത്തിയില്ലേ എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മദന്‍.ബി. ലോക്കുറി ചോദിച്ചു. കേസ് രണ്ടു ദിവസം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയാണ് കേസ് ഇന്ന് പരിഗണിച്ചത്. ജിഷ കേസ്, പുറ്റിങ്ങല്‍ അപകടം എന്നിവയിലുണ്ടായ കൃത്യനിര്‍വഹണ വീഴ്ചയെ തുടര്‍ന്നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ തന്നെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് സെന്‍കുമാറിന്റെ ആരോപണം. സെന്‍കുമാറിനെ മാറ്റിയതില്‍ സുപ്രീം കോടതി പരാമര്‍ശം സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. കോടതി പരാമര്‍ശം കണക്കിലെടുത്തെങ്കിലും ഡി.ജി.പിയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ബെഹ്‌റയെ മാറ്റാന്‍ തയ്യാറാവത്തത് ഇരട്ടത്താപ്പെന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY