ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

252

ന്യൂ ഡല്‍ഹി : ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ വൈകിപ്പിക്കുന്നത് നീതിയല്ലെന്നും ഉടനടി നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടത്. 2013 ലാണ് ലോക്പാല്‍ നിയമം പാര്‍ലമെന്റ് പാസാക്കുന്നത്. പ്രതിപക്ഷ നേതാവ് ഇല്ലെന്ന് വാദം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ്, ലോക്‌സഭ സ്പീക്കര്‍ അടക്കമുള്ളവര്‍ വേണമെന്ന് ലോക്പാല്‍ നിയമം നിര്‍ദേശിക്കുന്നു.പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ്, ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടണമെന്നാണ് ലോക്പാല്‍ നിയമം നിര്‍ദേശിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിച്ചത്. ലോക്പാല്‍ നിയമനത്തിന് പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്. ലോക്പാല്‍ ബില്‍ നടപ്പിലാക്കാനാവില്ലെന്ന് കോടതിയില്‍ വാദിച്ചെങ്കിലും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് ഇത് അംഗീകരിചില്ല സ്വകാര്യ സംഘടനയാണ് ലോക്പാല്‍ നിയമനം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അണ്ണാ ഹസാരെ, അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷന്‍ അടക്കമുള്ള നേതാക്കളുടെ നീണ്ട കാലത്തെ പോരാട്ടത്തിനൊടു വിലാണ് പാര്‍ലമെന്റ് ലോക്പാല്‍ നിയമം പാസാക്കുന്നത്.

NO COMMENTS

LEAVE A REPLY