പാതയോര മദ്യനിരോധനത്തില്‍ ഭേദഗതി വരുത്തില്ലെന്ന് സുപ്രീംകോടതി

321

ദില്ലി: ദേശീയ – സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ ഭേദഗതി വരുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ നിരവധി വന്‍കിട ഹോട്ടലുകളും, ക്‌ളബുകളുമൊക്കെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് അടിയന്തിര പ്രധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതേ ആവശ്യവുമായി എത്തിയ അപേക്ഷകളൊക്കെ ജൂലായ് മാസത്തില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളും ജൂലായ് മാസത്തിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY