ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മുത്തലാഖിനെക്കുറിച്ച് വിവാഹ സമയത്ത് വധൂവരന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും ഒറ്റയടിക്കുള്ള തലാഖ് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കാന്‍ മതപുരോഹിതരോട് ആവശ്യപ്പെടുമെന്നും സുപ്രീംകോടതിയെ അറിയിച്ചു. ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും കോടതി ഇടപെടല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം കോടതിയ അറിയിച്ചത്. തങ്ങളുടെ വെബ്‌സൈറ്റിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും, മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ഇക്കാര്യം അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ബോര്‍ഡിന് വേണ്ടി സെക്രട്ടറി മുഹമ്മദ് ഫസ്‌ലുറഹീം ഫയല്‍ ചെയ്തത സത്യവാങ്മൂലത്തില്‍ വിവാഹ മോചനത്തിനായി മുത്തലാഖ് ഉപയോഗിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും പറയുന്നുണ്ട്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഹര്‍ജിയില്‍ നിലവില്‍ സുപ്രീംകോടതി വിധിപറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.