ന്യൂഡല്‍ഹി: എല്ലാ വിധത്തിലുമുള്ള ആയുധങ്ങളും നിങ്ങള്‍ പ്രയോഗിച്ചേക്കൂ . എന്നാല്‍ നിങ്ങള്‍ക്ക് ഈ കൊറോണ വൈറസിനെ നേരിടാനാകില്ല.സുപ്രീം കോടതി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
മനുഷ്യരുടെ നിസ്സഹായാവസ്ഥ നോക്കൂ. നിങ്ങള്‍ എന്തുവേണെമെങ്കിലും ചെയ്യും. നാം ഓരോരുത്തരും സ്വന്തംനിലയ്ക്കും യുദ്ധം ചെയ്‌തേ മതിയാകൂ. നമുക്ക് സര്‍ക്കാര്‍തലത്തില്‍ ഇതിനെതിരെ യുദ്ധം ചെയ്യാനാകില്ല- ജസ്റ്റിന്‍ മിശ്ര പറഞ്ഞു. ഇത്തരം മഹാമാരികള്‍ എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്. ഈ ഘോര കലിയുഗത്തില്‍ വൈറസുമായി യുദ്ധം ചെയ്യാന്‍ നമുക്ക് സാധിക്കില്ല- കൊറോണ വൈറസ് വ്യാപനമെന്ന പ്രശ്‌നത്തെ ഓരോരുത്തരും വ്യക്തിപരമായി നേരിടണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സി.എ. സുന്ദരവുമായുള്ള ചര്‍ച്ചയ്ക്കിടെ ജസ്റ്റിസ് മിശ്ര പറഞ്ഞു. ഇത് ഓരോരുത്തരും അവനവനു വേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആള്‍ക്കൂട്ടങ്ങളെ ലഘൂകരിക്കാനുള്ള ഉത്തരവാദിത്തം ബാറിനുമുണ്ടെന്ന് ജസ്റ്റിസ് എം.ആര്‍.ഷാ, മുതിര്‍ന്ന അഭിഭാഷകരായ എ.സുന്ദരം, വി.ഗിരി എന്നിവര്‍ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തകര്‍ക്കല്‍, വധശിക്ഷ, പുറത്താക്കല്‍ തുടങ്ങിയ വിഷയങ്ങള്‍, മുമ്ബ് ഈ കേസുകളില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്ജിമാരുടെ മുമ്ബാകയേ സമര്‍പ്പിക്കാവൂ എന്ന് സുന്ദരം നിര്‍ദേശിച്ചു.
ബെഞ്ചിനു മുമ്ബാകേ ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ മാത്രമേ എത്താന്‍ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാള്‍സ് ഡാര്‍വിന്റെ തിയറി ഓഫ് നാച്ചുറല്‍ സെലക്ഷനെ കുറിച്ച് എ. സുന്ദരം പരാമര്‍ശിച്ചു. ശക്തര്‍ ദുര്‍ബലരെ അതിജീവിക്കുന്നുവെന്ന പ്രക്രിയയാണ് നടക്കുന്നെതന്നു ചൂണ്ടിക്കാണിക്കാനായിരുന്നു ഇത്. ‘മരണനിരക്ക് വര്‍ധിച്ചിരിക്കുന്നു. ഭൂമിക്ക് ഇത് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
വയോധികര്‍ കൊറോണ വൈറസിന്റെ ഇരകളാകുന്നതിന് കാരണമുണ്ട്’- സുന്ദരം കൂട്ടിച്ചേര്‍ത്തു. സുന്ദരത്തിന്റെ നിര്‍ദേശത്തോട് ജസ്റ്റിസ് മിശ്ര യോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ സുന്ദരത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കിക്കിട്ടാന്‍ യോജിച്ച ബെഞ്ചിനെ സമീപിക്കാന്‍ അദ്ദേഹത്തോട് ജസ്റ്റിസ് മിശ്ര നിര്‍ദേശിച്ചു.