നടി ആക്രമിക്കപെട്ട കേസിലെ വിചാരണ വേഗത്തിലാക്കാന്‍ സുപ്രീം കോടതിയുടെ നിർദ്ദേശം

135

ന്യൂഡല്‍ഹി:നടി ആക്രമിക്കപെട്ട കേസിലെ വിചാരണ വേഗത്തിലാക്കാന്‍ വിചാരണ കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.കേസിലെ പ്രധാനപ്പെട്ട രേഖയായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കഴിയുമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കണം എന്ന് ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ട എന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യം സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കാം. ദിലീപ് തെരഞ്ഞെടുക്കുന്ന വിദഗ്ദ്ധര്‍ക്ക് പരിശോധിക്കേണ്ട വിഷയങ്ങള്‍ തയ്യാറാകാം. സി എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന്‍ സാക്ഷികളെ വിസ്തരിക്കാം. അതേസമയം ഈ റിപ്പോര്‍ട്ട് വിചാരണ പൂര്‍ത്തിയാക്കുന്നത് വരെ കേസിലെ പ്രതികള്‍ക്കോ അവര്‍ ചുമതലപെടുത്തുന്നവര്‍ക്കോ മാത്രമേ ലഭ്യമാക്കാവൂഎന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ കാണണമെങ്കില്‍ ദിലീപിന് മജിസ്ട്രേറ്റിനോട് അക്കാര്യം ആവശ്യപ്പെടാം. അഭിഭാഷകര്‍ക്ക് ഒപ്പമോ, ഐ ടി വിദഗ്ദ്ധര്‍ക്ക് ഒപ്പമോ ദൃശ്യങ്ങള്‍ ദിലീപിന് കാണാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണാനുള്ള അവസരം ഉപയോഗിച്ച്‌ വിചാരണ അനന്തമായി വൈകിപ്പിക്കരുത് എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ദൃശ്യങ്ങള്‍ കാണുമ്ബോള്‍ അവ പകര്‍ത്തുന്നില്ല എന്ന് വിചാരണ കോടതി ഉറപ്പ് വരുത്തണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS