അംബാനിക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാന്‍ സുപ്രീംകോടതി തീരുമാനം.

165

ന്യൂഡല്‍ഹി :എറിക്‌സണ്‍ കമ്ബനിക്ക് 453 കോടി നല്‍കണമെന്ന ഉത്തരവ് ലംഘിച്ചതിനാണ് കോടതി നടപടി. അനില്‍ അംബാനിക്കെതിരെ കേസെടുക്കണമെന്ന് കോടതി പറഞ്ഞു. എറിക്‌സണ്‍ കമ്ബനിക്ക് മൊബൈല്‍ ഉപകരണങ്ങള്‍ നിര്‍മിച്ച വകയില്‍ റിലയന്‍സ് ഗ്രൂപ്പ് നല്‍കാനുള്ള 453 കോടി രൂപ പലിശ സഹിതം ഡിസംബര്‍ 15 നകം നല്‍കാന്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇത് നല്‍കിയില്ല എന്ന് ചൂണ്ടിക്കാണിച്ച്‌ എറിക്‌സണ്‍ കമ്ബനി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ സുപ്രീംകോടതി കടുത്ത നടപടി എടുത്തിരിക്കുന്നത്.വരുന്ന നാലാഴ്ചയ്ക്കകം തുക പലിശ സഹിതം എറിക്‌സണ്‍ കമ്ബനിക്ക് അനില്‍ അംബാനി നല്‍കണം. അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് ജയിലില്‍ പോകുക എന്നാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന താക്കീത്.

എന്നാല്‍ തന്റെ കമ്ബനി പാപ്പരായിരിക്കുകയാണെന്നും ഈ തുക ഇപ്പോള്‍ നല്‍കാന്‍ തനിക്കാകില്ലെന്നുമാണ് അനില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. റഫാലിനായി വലിയ തുകനല്‍കാന്‍ അംബാനിക്കാകുന്നു എന്നാല്‍ തങ്ങളുടെ പണം നല്‍കാനാകില്ല എന്നുപറയുന്നത് വ്യാജമാണ് എന്ന് സുപ്രീംകോടതിയില്‍ നേരത്തെ എറിക്‌സണ്‍ കമ്ബനി പറഞ്ഞിരുന്നു.
Dailyhunt

NO COMMENTS