സുപ്രീംകോടതി വിധിയെ മാനിക്കുന്നു – മുസ്​ലിം വ്യക്​തി നിയമബോര്‍ഡ്​​.

131

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക​ കേസില്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്​ലിം വ്യക്​തി നിയമബോര്‍ഡ്​​. വിധി പഠിച്ച ശേഷം പുനഃപരിശോധന ഹരജി നല്‍കുന്നതിനെ കുറിച്ച്‌​ ആലോചിക്കും. ഇതിൻറെ പേരില്‍ രാജ്യത്ത്​ മറ്റ്​ പ്രശ്​നങ്ങളുണ്ടാവരുതെന്നും സമാധാനം പാലിക്കണമെന്നും വ്യക്​തിനിയമ ബോര്‍ഡ്​ അഭ്യര്‍ഥിച്ചു. അതേസമയം വിധിയില്‍ സംതൃപ്​തിയില്ലെന്നും ഒരേ തെളിവ് മസ്ജിദിന് എതിരെയും ക്ഷേത്രത്തിനു അനുകൂലമായും ഉപയോഗിച്ചുവെന്ന്​ വ്യക്​തി നിയമബോര്‍ഡ്​ വ്യക്​തമാക്കി.

വിധി ആരുടെയും വിജയമോ പരാജയമോ അല്ലായെന്നും ഇതൊരു നിയമ പോരാട്ടം മാത്രമാണ് എന്നും ഈ വിഷയത്തെ എല്ലാവരും ആ രീതിയില്‍ മനസ്സിലാക്കണമെന്നും വ്യക്​തിനിയമബോര്‍ഡ് വാര്‍ത്താ സമ്മേളനത്തിൽ ബാബരി കേസിലെ അഭിഭാഷകരോട് പറഞ്ഞു

NO COMMENTS