വ്യാപം അഴിമതി : 500ഓളം വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

231

മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 2008- -2012 കാലഘട്ടത്തില്‍ പ്രവേശനം നേടിയ 500ഓളം വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് പ്രവേശനമാണ് റദ്ദാക്കിയത്. ക്രമക്കേടിലൂടെയാണ് പ്രവേശനം നേടിയതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് വിദ്യര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി. അയോഗ്യരായ നിരവധി പേര്‍ക്ക് പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയ വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY