പാലക്കാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു സുരേഷ് ഗോപി എംപി. സമൂഹമാധ്യമങ്ങളിലും മറ്റും വരുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. അന്വേഷണം അതിന്റെ വഴിക്കു പോകട്ടെ. അതില്‍ വിശ്വാസം അര്‍പ്പിക്കുകയാണു ശരിയായ രീതി. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണെന്ന് പൊലീസിന് കൃത്യമായി അറിയാം. അവര്‍ സംഭവത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണ്. അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തനവും ഇത്തരത്തില്‍ അന്വേഷണത്തിന്റെ ദിശ വഴിമാറ്റുന്ന തരത്തിലാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊല്ലങ്കോട് മുതലമടയിലെ അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെത്തിയപ്പോഴാണു സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം.