കൊച്ചി : കൊമ്പുള്ള പോലിസുകാരുടെ കൊമ്പ് ഒടിക്കണമെന്ന് സുരേഷ് ഗോപി എംപി. എല്ലാം പൊലീസ് അതിക്രമ കേസുകളും യഥാവിധം അന്വേഷിക്കണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലെത്തിയ സുരേഷ് ഗോപി ശ്രീജിത്തിന്റെ അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സംസാരിച്ചു. എല്ലാവിധ സഹായവും ഉണ്ടാവുമെന്ന് അദ്ദേഹം കുടംബത്തിന് ഉറപ്പ് നല്‍കി.