സുരേഷ് ഗോപി കേന്ദ്രമന്ത്രി

78

ന്യൂഡൽഹി: സുരേഷ് ഗോപിയും കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചന. മൂന്നാം എൻ.ഡി.എ. സർക്കാരിൽ മന്ത്രിമാരാകാൻ സാധ്യതയുള്ളവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്.

മോദിക്കൊപ്പം സത്യ പ്രതിജ്ഞ ചെയത് അധികാരമേൽക്കുന്ന ആദ്യഘട്ടത്തിൽ 30 മന്ത്രിമാരുണ്ടാവുമെന്നാണ് സൂചന. ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, അർജുൻ റാം മേഘ്‌വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്ക് പുറമേ, എൽ.ജെ.പി. നേതാവ് ചിരാഗ് പസ്വാൻ, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവർക്കാണ് ചായസൽക്കാരത്തിൽ പങ്കെടുക്കാൻ ഇതുവരെ അറിയിപ്പ് ലഭിച്ചത്.

NO COMMENTS

LEAVE A REPLY