ആറന്മുള എയര്‍പോര്‍ട്ട് ഒരു ദുഷിച്ച വികസനത്തിന്റെ പേരാണെന്നും അതിന്റെ സാംഗത്യം ഇന്നില്ലെന്നും സുരേഷ് ഗോപി എംപി

235

കൊച്ചി • ആറന്മുള എയര്‍പോര്‍ട്ട് ഒരു ദുഷിച്ച വികസനത്തിന്റെ പേരാണെന്നും അതിന്റെ സാംഗത്യം ഇന്നില്ലെന്നും സുരേഷ് ഗോപി എംപി. ആസ്റ്റര്‍ മെഡ്സിറ്റി പെരിയാര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തും വായനയും പടിക്കുന്നതല്ല സാക്ഷരത. വൈകാരികമായ ഇടപെടലാണു വേണ്ടത്. അങ്ങനെയല്ലാതെ വരുമ്ബോള്‍ കൃഷിയോഗ്യമല്ലാത്ത വെള്ളക്കെട്ടുകള്‍ നികത്തി ഓരോരുത്തരുടേയും നെഞ്ചത്തോട്ടു വിമാനത്താവളം നിര്‍മിക്കുകയെന്നു പറയാന്‍ സാധിക്കും. വികസനത്തിനു നേരെ ലക്ഷ്മണ രേഖയല്ല, ശ്രീരാമ രേഖ തന്നെ വരച്ചു അതിരു തീരുമാനിക്കണം. വരാനുള്ള തലമുറയുടെ ദൃഢമായ അവകാശമാണു പ്രകൃതിയെന്നും അദ്ദേഹം പറഞ്ഞു.ആസ്റ്റര്‍ മെഡ്സിറ്റിയുടെ പെരിയാര്‍ ശുചകരണ പദ്ധതി ‘ലെറ്റ്സ് ട്രീറ്റ് മദര്‍ നേച്ചര്‍ വെല്‍’ പദ്ധതിക്ക് തുടക്കമായി.ആഴ്ചയിലൊന്ന് പെരിയാര്‍ നദിയിലൂടെ സഞ്ചരിച്ച്‌ പ്ലാസ്റ്റിക് മാലിന്യങ്ങള്‍നീക്കം ചെയ്യുന്ന പദ്ധതി നടനും എംപിയുമായ സുരേഷ് ഗോപി കൊടി വീശി ഉദ്ഘാടനം ചെയ്തു.
അമ്മയെപ്പോലെ തന്നെ കരുതേണ്ട പുഴകളെ മലീമസമാക്കുന്നതില്‍ വളരെ വിഷമമുണ്ടെന്നും മക്കളുടെ ചുമതലയാണ് അമ്മയെ സംരക്ഷിക്കേണ്ടതെന്നും പ്രസംഗത്തില്‍ സുരേഷ്ഗോപി സൂചിപ്പിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍, നടി അമലാ പോള്‍, കെഎംആര്‍എല്‍ഫിനാന്‍സ് ഡയറക്ടര്‍ ഏബ്രഹാം ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY