തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ്. രോഗിയുടെ ശരീരത്തിനുള്ളില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചു മറുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.
ശസ്ത്രക്രിയ കഴിഞ്ഞു രൂക്ഷമായ വേദനയുണ്ടായതിനെത്തുടര്‍ന്നു രോഗിയെ സ്കാനിങ്ങിനു വിധേയമാക്കിയപ്പോഴാണു ശസ്ത്രക്രിയാ ഉപകരണം വച്ചു മറന്നതായി വ്യക്തമായത്.