മിന്നലാക്രമണത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ നേട്ടം പാക്കിസ്ഥാനെന്ന് സുരക്ഷാ സേന

155

ന്യൂഡല്‍ഹി• പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പരസ്യപ്പെടുത്തിയാല്‍ പാക്കിസ്ഥാനാവും അതിന്റെ പ്രയോജനം ലഭിക്കുകയെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍. പാക്കിസ്ഥാനിലെ സുരക്ഷാ ഏജന്‍സികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും അതിലെ പഴുതുകള്‍ കണ്ടെത്തുകയും ചെയ്യും. മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ രീതി അവര്‍ മനസ്സിലാക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.മിന്നലാക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ കരസേന കേന്ദ്രസര്‍ക്കാരിനു കൈമാറിയിരുന്നു. ആക്രമണം നടന്നുവെന്നു തെളിയിക്കുന്നതിനു പര്യാപ്തമായ തെളിവുകള്‍ സൈന്യം കൈമാറിയതായാണു റിപ്പോര്‍ട്ട്.വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണു വിവരം. എന്നാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തണമോയെന്നു തീരുമാനിക്കേണ്ടതു പ്രധാനമന്ത്രിയാണ്.അതേസമയം, മിന്നലാക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ വ്യക്തമാക്കി. വിഡിയോ പുറത്തുവിടേണ്ട സാഹചര്യം ഇപ്പോഴില്ല. മിന്നലാക്രമണം സംബന്ധിച്ച്‌ ആരും വീമ്ബുപ്പറച്ചില്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി മോദി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതില്‍ എതിരഭിപ്രായം ഇല്ലെന്നായിരുന്നു സൈന്യം അറിയിച്ചത്.ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെടുന്നവര്‍ സൈന്യത്തിന്റെ ആത്മവീര്യമാണ് കെടുത്തുന്നതെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY