പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച്‌ പാക് രാഷ്ട്രീയ നിരീക്ഷകന്‍ മുനീര്‍ സാമി

179

ഇസ്ലാമാബാദ് : ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച്‌ പാക് രാഷ്ട്രീയ നിരീക്ഷകന്‍ മുനീര്‍ സാമി. ഒരു കനേഡിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുനീര്‍ സാമി ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യ നടത്തിയ മിന്നലാക്രമണം അംഗീകരിച്ചാല്‍ പാക് ഭരണകൂടം ഇവിടുത്തെ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അത് അവരുടെ തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാണെന്നും സാമി പറയുന്നു. കുടുങ്ങിക്കിടക്കുന്ന ആ എല്ല് പുറത്തെടുക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, അങ്ങനെ ചെയ്യാനും ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് മിന്നലാക്രമണം അവര്‍ നിഷേധിക്കുന്നത്. അപൂര്‍വമായ കാര്യമാണ് നിയന്ത്രണരേഖയില്‍ നടന്നിട്ടുള്ളത്. പാകിസ്ഥാന്‍റെ കൈവശമുള്ള ഒരു പ്രദേശങ്ങളിലും ഇന്ത്യ കടന്നുകയറാറില്ലെന്നും ഇന്ത്യ അങ്ങനെ തുടങ്ങിയാല്‍ അത് പാകിസ്ഥാനെ തകര്‍ത്തു കളയുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ത്യയുമായി നടത്തിയ നാല് യുദ്ധങ്ങളിലും പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഒരിക്കല്‍ കൂടി യുദ്ധം ആവര്‍ത്തിച്ചാല്‍ പാകിസ്ഥാനായിരിക്കും അതിന്‍റെ ഉത്തരവാദിത്വമെന്നും ഇദ്ദേഹം പറയുന്നു. യുദ്ധം ഇരു രാജ്യങ്ങള്‍ക്കും ദോഷകരമാണെന്നും യുദ്ധത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും മുനീര്‍ സാമി പറയുന്നു.

NO COMMENTS

LEAVE A REPLY