കോഴിക്കോട്: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാമെന്നു സര്‍ക്കാര്‍ കരുതേണ്ടെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി.
ഐടി സെക്രട്ടറി ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് സ്പ്രിങ്ക്ളര്‍ വിഷയം അവസാനിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷനേതാവെന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലയ്ക്കു കഴിയുന്നുണ്ടെന്നും വിഷയത്തില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ലാത്തിടത്തോളം ആരോപണം നിലനില്‍ക്കുമെന്നും മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി.