തിരുവനന്തപുരം : ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ വിട്ടു വീഴ്ചയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കുരിശ് തകര്‍ത്തതിനു പിന്നില്‍ സാമൂഹ്യവിരുദ്ധരും കൂട്ടുനിന്നത് ഉത്തരവാദിത്വപ്പെട്ടവരുമാണ്. പ്രാര്‍ത്ഥന നടത്താന്‍ അനുമതി വേണമെന്ന ആവശ്യമുന്നയിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം സംഘടിപ്പിക്കും. ബോണക്കാട് വനഭൂമിയില്‍ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉറച്ച നിലപാടുമായി രൂപതാ നേതൃത്വം രംഗത്തെത്തിയത്. പ്രശ്നങ്ങള്‍ സമാധനപരമായി പരിഹരിക്കാനാണ് സഭാ നേതൃത്വം ആഗ്രഹിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു. ബോണക്കാട് മലയിലെ കോണ്‍ക്രീറ്റ് കുരിശ് 2017 ഓഗസ്റ്റില്‍ തകര്‍ക്കപ്പെട്ടിരുന്നു.