പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും പ്രധാനമന്ത്രിയും ,പാര്‍ട്ടി അധ്യക്ഷനും വ്യക്തമാക്കിയാല്‍ പിന്നെ പാര്‍ട്ടിയില്‍ ആര്‍ക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തില്‍ കഴമ്ബില്ലെന്ന് പറഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോണ്‍ഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും സര്‍ക്കാരില്‍ എല്ലാ കക്ഷികള്‍ക്കും തുല്യ പങ്കാളിത്തമാണെന്നും സുശീല്‍ കുമാര്‍ വ്യക്തമാക്കി.