സുഷമ സ്വരാജ് ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി

221

ന്യൂയോര്‍ക്ക്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി.
വനിതാ സംരഭകത്വത്തെക്കുറിച്ചും വനിതകളുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. സുഷ്മയുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്നും ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയാണ് അവരെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു. നവംബറില്‍ ഹൈദരാബാദില്‍ വച്ചു നടക്കുന്ന ആഗോള സംരഭക ഉച്ചകോടിയും ചര്‍ച്ചാ വിഷയമായെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു. യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ് അമേരിക്കയിലെത്തിയത്.

NO COMMENTS