ന്യൂഡല്‍ഹി• വിദേശരാജ്യത്ത് എന്തുപ്രശ്നം നേരിട്ടാലും ഇന്ത്യന്‍ എംബസിയെ ട്വീറ്റ് വഴി വിവരം അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എംബസിക്ക് അയയ്ക്കുന്ന ട്വീറ്റില്‍ തന്നെ ടാഗ് ചെയ്യണമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളാണെങ്കില്‍ ട്വീറ്റില്‍ #SOS എന്ന് ഉള്‍പ്പെടുത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്ന മന്ത്രിയെന്നനിലയില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സുഷമ സ്വരാജിനാകുമെന്ന പ്രവാസികളുടെ പ്രതീക്ഷയാണ് ഇതുവഴി സാധ്യമാകുന്നത്. അടുത്തിടെ, പൗരന്മാരുടെ ട്വീറ്റുകള്‍ക്കു കൃത്യമായും സുതാര്യമായും മറുപടി നല്‍കാന്‍ ട്വിറ്റര്‍ സേവ എന്ന പേരില്‍ ഒരു സേവനം വിദേശകാര്യ വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ സേവനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ / ഹൈക്കമ്മിഷനുകള്‍ എന്നിവയുടെ 198 ട്വിറ്റര്‍ അക്കൗണ്ടുകളുടെയും 29 റീജിയണല്‍ പാസ്പോര്‍ട്ട് ഓഫിസുകളുടെ ട്വിറ്റര്‍ അക്കൗണ്ടുകളുടെയും വിവരങ്ങളും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.