ആണ്‍കുട്ടികള്‍ പാചകവും പെണ്‍കുട്ടികള്‍ ആയോധന കല പഠിക്കണം : സുഷമസ്വരാജ്

218

ന്യൂഡൽഹി: കോളേജുകളില്‍ ഹോം സയന്‍സ് കോഴ്‌സുകള്‍ പഠിക്കാന്‍ ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് വിദേശ കാര്യ മന്ത്രി സുഷമസ്വരാജ്. സ്ത്രീകളെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സ് പഠിക്കാന്‍ പ്രേരിപ്പിക്കുകയും ആയോധന കലകള്‍ അറിവും വേണം. സമൂഹത്തിലെ ലിംഗ വിവേചനം ഇതിലൂടെ കുറയ്ക്കാമെന്നും സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. ദേശീയ വനിതാ നയ പുനരവോലകന യോഗത്തിലാണ് സുഷമ സ്വരാജ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ആദ്യമായാണ് ദേശീയ വനിതാ നയം പുനരവലോകനം ചെയ്യുന്നത്. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ആരോഗ്യ പ്രശ്‌നങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.’സ്ത്രീകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരമ്പരാഗത ചിന്താഗതി മാറും. സ്ത്രീയും പുരുഷനും ഒരു പോലെ തൊഴിലിടങ്ങളിലുള്ള പുതിയ കാലത്ത് സ്ത്രീകള്‍ക്ക് മേല്‍ അമിത ജോലിഭാരമാണെന്നും’ സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY