ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാനാകില്ലെന്നു സുഷമ സ്വരാജ്

192

ന്യൂയോര്‍ക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അര്‍ഥങ്ങളെയും ഉള്‍ക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ എസ്സിഒ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. രാജ്യങ്ങളും ജനങ്ങളും തമ്മില്‍ വിശ്വാസവും സഹകരണവും ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നും സുഷമ വ്യക്തമാക്കി.

NO COMMENTS