ന്യൂഡല്‍ഹി: സുഷമ സ്വരാജ് ഒക്ടോബര്‍ അവസാനവാരം ബംഗ്ലാദേശ് സന്ദര്‍ശിക്കും. ധാക്കയില്‍ നടക്കുന്ന സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിനാണ് സന്ദര്‍ശനം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.എച്ച്. മഹമുദ് അലിയുമായും സുഷമ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെ തമ്മിലുള്ള നിരവധി ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.