ഇറാഖില്‍ നിന്നും ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു : സുഷമാ സ്വരാജ്

310

ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ന് പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവര്‍ ആണെന്ന് അവര്‍ പറഞ്ഞു. തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയ ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം തിരിച്ചറിഞ്ഞതായും മന്ത്രി വ്യക്തമാക്കി. തൊഴിലാളികളായി ഇറാഖിലെത്തിയ ഇവരെ 2014ല്‍ മൊസൂളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തട്ടിക്കൊണ്ടു പോയവര്‍ ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ നാല് വര്‍ഷമായി യാതൊരു വിവരവുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

NO COMMENTS