ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രീയ. ആശുപത്രി ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ രാവിലെ ഒന്പതിന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയോടെയാണ് അവസാനിച്ചത്. ബന്ധുക്കളില്‍ നിന്നും വൃക്ക ലഭിക്കാത്തതിനെതുടര്‍ന്ന് മറ്റൊരാളുടെ വൃക്കയാണ് സുഷമ സ്വീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില ഇന്നു രാവിലെയും ഡോക്ടമാര്‍ പരിശോധിച്ചിരുന്നു. 64 കാരിയായ സുഷമ ദീര്‍ഘകാലമായി പ്രമേഹരോഗ ബാധിതയായിരുന്നു. നവംബര്‍ 16ന് കേന്ദ്രമന്ത്രി തന്നെയാണ് താന്‍ വൃക്ക മാറ്റിവെയ്ക്കലിനായി എയിംസിലാണെന്ന് ട്വിറ്റിലൂടെ അറിയിച്ചത്.