പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ആഢംബര കാര്‍ വില്‍പന നടത്തിയ പോലീസുകാർക്ക് സസ്‌പെൻഷൻ

42

മംഗളൂരു: വഞ്ചനാ കേസില്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ആഢംബര കാര്‍ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് അഷിത് ഡിസൂസ, രാജ, കബല്‍രാജ്, രാമകൃഷ്ണന്‍ എന്നീ പോലീസുകാരടക്കം നാല് പേരെ സസ്പെന്‍ഡ് ചെയ്തു.

ബി‌എം‌ഡബ്ല്യു, പോര്‍ഷെ, ജാഗ്വാര്‍ എന്നീ കാറുകളാണ് പിടികൂടിയത്. ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി ഭൂപേന്ദ്ര സിംഗിന് കാര്‍ വില്‍ക്കാന്‍ സഹായിച്ചതായി പിടിയിലായ ഇടനിലക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. പോര്‍ഷെ വില്‍ ക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് വിശദമായി അന്വേഷിക്കാന്‍ സിഐഡി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

നാലര ലക്ഷത്തിന്റെ നിക്ഷേപ തട്ടിപ്പ് ആരോപിച്ച്‌ മംഗളൂരുവിലെ ഒരു സ്ത്രീ കേരളത്തില്‍ ബിസിനസ് ശൃംഖലകള്‍ ഉള്ള ഏലിയ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊമോടര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും മൂന്ന് ആഢംബര കാറുകളും പിടിച്ചെടുത്തിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രൊമോടര്‍മാര്‍ കാറുകള്‍ വിട്ട് കിട്ടാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ രണ്ട് കാര്‍ മാത്രം ഉള്ളതായി മനസ്സിലായത്. ഇത് വിവാദമായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് 50 ലക്ഷം രൂപ വിലവരുന്ന ജാഗ്വാര്‍ പൊലീസുകാര്‍ തന്നെ 14 ലക്ഷത്തിന് വിറ്റതായി കണ്ടെത്തിയത്. പൊലീസ് റിപോര്‍ടില്‍ രണ്ട് കാറുകള്‍ മാത്രമാണ് പിടികൂടിയതായി രേഖപ്പെടുത്തിയിരുന്നത്.

സസ്‌പെന്‍ഷനിലായ നാല് പോലീസുകാര്‍ക്കും വില്പന നടത്താന്‍ ഇടനിലക്കാരനായ ദിവ്യദര്‍ശനും ബെംഗളൂരു വിലെ സിഐഡി ഓഫീസില്‍ അന്വേഷണത്തിന് ഹാജരാകാന്‍ നോടീസ് നല്‍കിയിട്ടുണ്ട്.

NO COMMENTS