തിരുവനന്തപുരം : ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് ബാർട്ടൺഹിൽ ട്രാൻസ്ലേഷൻ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റുമായി ചേർന്ന് ‘സുസ്ഥിരമായ തടാക പുനരുജ്ജീവനം’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ മാർച്ച് 14 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
വിദ്യാർത്ഥികൾ, അധ്യാപകർ, പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാം. തടാക പുനരുജ്ജീവനം, ജല പരിപാലനം, സാമൂഹിക പരിവർത്തനം എന്ന വിഷയങ്ങളിൽ ദേശീയ അന്തർദേശീയ തലത്തിൽ നിന്നുള്ള വിദഗ്ദ്ധരും പ്രൊഫഷണലുകളും അവതരണം നടത്തും. പ്രദർശന സ്റ്റാളുകൾ, എക്സിബിഷൻ, പോസ്റ്റർ പ്രദർശനം, കലാസന്ധ്യ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. www.tplc.gecbh.ac.in,www.tplcinternships.in എന്നിവ മുഖേന അപേക്ഷിക്കാം. ഫോൺ: 7736136161. ഇ-മെയിൽ: tplc.gecbh@gmail.com.