അബൂദാബി:ഹുബ്ബു റസൂൽ സലാത്ത് മജ്ലിസ് കമ്പള ഹൗസ് അബുദാബി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് മജ്ലിസ് നാലാം വാർഷികവും, ജാമിഅഃ ഇർഫാനിയ്യ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു.
മദീനാ സായിദ് സെഞ്ച്വറി പാലേസിൽ സംഘടിപ്പിച്ച യോഗം അബ്ദുൽ റഹ്മാൻ ഹാജി കമ്പളം അധ്യക്ഷതയിൽ അബുദാബി സുന്നി സെന്റർ സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാഫിസ് സൈൻ സഖാഫി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. സത്താർ കല്ലഗ വിഷയാവതരണം നടത്തി . കാസർഗോഡ് ജില്ലാ കെ എം സി സിയുടെ സീനിയർ വൈസ് പ്രസിഡൻ്റും വിവിധ മത സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന അസീസ് പെർമൂദെ സാഹിബ് ആശംസ പ്രസംഗം നടത്തി.
അഷ്റഫ് പി കെ അഷറഫ് ബസറ , അസർ ബായാർ, യൂസഫ് സെഞ്ചുറി, ഖാലിദ് ബംബ്രാണ, ഹമീദ് മാസിമാർ, സാദിഖ് സെഞ്ചുറി, റസാക്ക് നൽക, സത്താർ ബായാർ, ഹനീഫ് പറങ്കിപ്പേട്ട, ഹാരിസ് ഉള്ളാളം , സുബൈർ ബായാർ, മുസ്തഫ ബായാർ, നിസാം ഉപ്പള, ഷാഫി ബന്ദിയോട്, അബ്ദുല്ല മദലോടി, ശരീഫ് ഉറുമി,ആരിഫ് കണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു. ഇർഫാനിഅഃ അബുദാബി കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് സുബൈർ ഇർഫാനി സ്വാഗതവും , അബുദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് വർക്കിംഗ് സെക്രട്ടറി ഹഫീള് ചാലാട് നന്ദിയും പറഞ്ഞു.