കൊടുങ്ങല്ലൂര്‍: അന്തേവാസിയെ ബലാത്സംഗം ചെയ്ത കേസില്‍ ആശ്രമാധിപനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടാലി സ്വദേശി കൂട്ടാല പറമ്പി ല്‍ ബാബു എന്ന ബാബു സ്വാമിയെയാണ് (45) മതിലകം സി.ഐ സി. പ്രേമാനന്ദ കൃഷ്ണൻറെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രോഗികളെ ഉള്‍പ്പെടെ പരിപാലിക്കുന്ന ശ്രീനാരായണപുരം ആലയിലെ ശിവനന്ദനം കാശി മഠത്തിെന്റ അധിപതിയാണ് ബാബു സ്വാമി. ഇവിടെ ഒന്നര മാസം മുമ്പ് ചികിത്സ തേടിയെത്തിയ അന്തേവാസിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പരാതി ഉയര്‍ന്നതോടെ ഒളിവില്‍ പോകുകയായിരുന്നു.